
എന്റെ മനസിനേയും ജീവിതത്തെയും തകര്‍ത്തു കളയുകയും എന്നാല്‍ എനിക്ക് തിരിച്ചറിവ് ഉണ്ടാക്കി തരുകയും ചെയ്ത ഒരു സംഭവമാണ് ഈ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്, ഇത് എന്റെ ജീവിതത്തിന്റെ നന്ദിപ്രകടനമാണ്,ജീവിതമേ നീ എനിക്ക് തന്ന കൊച്ചു കൊച്ചു സന്തോഷങ്ങള്‍ക്കും വലിയ വലിയ ദുഃഖങ്ങള്‍ക്കും നന്ദി...വെയിലിനും,തണലിനും, മഞ്ഞിനും, മഴക്കും എല്ലാം നന്ദി...സമാനഹൃദയരായ എന്റെ പ്രിയപ്പെട്ടവരെ, നിങ്ങള്‍ക്കും ഒരുപിടി വാക്കിന്‍റെ പൂക്കളിലൂടെ ഒരായിരം നന്ദി.... പൂര്‍ത്തിയാക്കാന്‍ എനിക്ക് കഴിയുമോ എന്ന് വിശ്വാസമില്ല...കഴിയാതെ വന്നാല്‍ ഞാന്‍ ...
വാഴ്വിന്റെ നിഴല്‍ മൂടിയ ഉള്ളറകളില്‍ വാക്കുകള്‍ക്ക് അതീതമായി ഓര്‍മ്മയുടെ ഏകാന്തമായ കൂടുകള്‍ ഉണ്ട്. പകലില്‍ അലഞ്ഞുതിരിയുന്ന ആശകള്‍ നിശബ്ദമായി രാത്രിയില്‍ തിരികെ വന്ന് എന്റെ ഹൃദയത്തെ മുട്ടിവിളിക്കുന്നു...മ്യദുവായ ആ ശബ്ദം എനിക്കു കേള്‍ക്കാം...അവ എന്റെ ജീവനുവേണ്ടി കൊതിക്കുന്നു. സെമിത്തേരിയില്‍ ശവം നാറിപൂക്കുന്നതും ഏനിക്കു ചുറ്റും മരണത്തിന്റെ ഗന്ധം പരക്കുന്നതും ഞാന്‍ അറിയുന്നു.....
ഋതുക്കള്‍ക്കനുസരിച്ച് ഉടുപ്പുമാറുന്ന മരത്തെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. പ്രത്യേകിച്ചും നമ്മളോ, നമ്മുടെ പ്രിയപ്പെട്ടവരോ ചേര്‍ന്നു നട്ടതാണങ്കില്‍ അതിനോട് നമുക്ക് ഒരു പ്രത്യേക വാല്‍സല്യം തന്നെ തോന്നും ,പുതിയ തളിരുകള്‍ വന്നുവോ എന്നും, പഴയ ഇലകള്‍ കൊഴിഞ്ഞുവോ എന്നും നമ്മള്‍ ശ്രദ്ധിക്കും. അത്തരം ഒരു മരം എനിക്കുമുണ്ട്. എന്റെ സ്നേഹിതനോടൊപ്പം നട്ട ആ മരം എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ് പൊഴിക്കുകയും, വീണ്ടും തളിര്‍ക്കുകയും ചെയ്യുന്ന എന്റെ ആ പ്രിയപ്പെട്ട മരം എല്ലാത്തിനും മൂകസാക്ഷിയായി നില്‍ക്കുന്നു. അതിനോട് അടുത്തു നില്ക്കുമ്പോള്‍ ആ ഇലകളില്‍ സ്പര്‍ശിക്കുമ്പോള്‍ അതിലെ പൂക്കളുടെ ഗന്ധം ജനാലയിലൂടെ മുറിക്കുള്ളിലേക്ക് അരിച്ചെത്തുമ്പോൾ എന്റെ മനസ്സിന് ഒരുപാട് സന്തോഷം തോന്നും. നമ്മുടെ ഉള്ളില്‍ നമ്മള്‍ അറിയാതെ തന്നെ എത്രയോ മുഖങ്ങൾ ജീവിതങ്ങള്‍ ....എത്രയോ സത്യങ്ങള്‍ ...എത്രയോ ഋതുക്കള്‍ ..... ഏകാന്തത....എല്ലാം എന്നെ എങ്ങോട്ടോ മാടി വിളിക്കുകയാണ്. എപ്പോഴാണ് ഞാന്‍ ഒറ്റക്കായത്?. ആരാണ് എന്നെ ഈ ക്രൂരമായ നിശബ്ദത സമ്മാനിച്ചത്?. ആരാണ് ഭീതിപ്പെടുത്തുന്ന ഈ അനാഥത്വത്തിലേക്ക് എന്നെ തള്ളി വിട്ടത്?.എവിടയോ വായിച്ചു മറന്ന ഒരു വരി കവിതപൊലെ "ജീവിതത്തിന്റെ ഒറ്റപ്പെടല്‍ ആരുടെയൊക്കെയോ നഷ്ടപെടല്‍ അതു നമ്മെ തളര്‍ത്തുന്നു എങ്കില്‍ അതിന് ഒരു അര്‍ത്ഥമേയുള്ളൂ. അവരെ നാം ഒരുപാട് സ്നേഹിച്ചിരുന്നു".
നമുക്കു ചുറ്റും ജീവിതം ആഘോഷിക്കുന്ന ഒരുപാടുപേരുണ്ട്. അതേപോലെ ജീവിതം മതിമറന്നു ആഘോഷിച്ച ഒരാള്‍ ആയിരുന്നു ഞാനും...കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്‌വരെ എല്ലാ കാര്യത്തിലും അല്പം മടിയും, ധൂർത്തും, വാശിയും..അല്ല, പിടി വാശി എന്നു പറയുന്നതാണ് കൂടുതല്‍ ശരി. അങ്ങിനെ ഒരു ജീവിതമായിരുന്നു എന്റേത്....അച്ഛന്റെയും അമ്മയുടേയും ഏക സന്താനം. ആവശ്യത്തിന് സ്വാതന്ത്ര്യം പണം. മൊബൈല്‍ ഫോൺ ലാപ്ടോപ്, ഇന്റർ-നെറ്റ്. ഒരു കൗമാരകാരന്റെ ജീവിതം ആസ്വദിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം?
സ്കൂളില്‍ ഒരു ശരാശരി വിദ്യാര്‍ത്ഥി ആയിരുന്നു ഞാൻ എങ്കിലും സ്കൂളിലെ ഓരോ മൺതരികൾക്കുപോലും സുപരിചിതനായ ഒരു മികച്ച സംഘാടകൻ എന്ന നിലയിൽ സ്കൂളിലെ എല്ലാ പരിപാടികള്‍ക്കും ഞാൻ മുന്‍പില്‍ ഉണ്ടാകും.അതുകൊണ്ട് തന്നെ അദ്ധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ഞാൻ വളരെ പ്രിയപ്പെട്ടവന്‍ അയിരുന്നു. സ്കൂളിലെ നല്ല ഓര്‍മ്മകള്‍ മുഴുവന്‍ ഞാൻ ഡയറിതാളുകളില്‍ പൊടിപിടിച്ച കവിതകളോടൊപ്പം അനാഥമായ് കിടക്കുന്നു. ഒരു വിധം നല്ല മാര്‍ക്കോടുകൂടി സ്കൂള്‍ പഠനവും പ്ള്സ്ടുവും പൂര്‍ത്തിയാക്കി ഭേദപ്പെട്ട ഒരു കോളജില്‍ നിന്നും എഞ്ചിനീയറിങ്ങില്‍ ബിരുദവും കരസ്ഥമാക്കി ഇരുപത്തൊന്നാം വയസില്‍ ഞാൻ ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചു. കൗമാരകാലത്ത് തന്നെ തന്റെ ലൈംഗിക ത്യഷ്ണയെ ഞാൻ തിരിച്ചറിഞ്ഞിരുന്നു. അല്ലങ്കില്‍ സ്കൂള്‍ പഠനകാലത്തു തന്നെ സ്വവര്‍ഗ്ഗ പ്രണയം എന്നില്‍ മൊട്ടിട്ടിരുന്നു. ആദ്യമൊക്കെ അസ്വാഭാവികമായതെന്തോ എന്നില്‍ സംഭവിക്കുന്നുവന്നു ചിന്തിച്ചുവങ്കിലും അതില്‍ എനിക്ക് ഒരിക്കലും വിഷമം തോന്നിയില്ല. ഞാൻ ജീവിതത്തിന്റെ വിലയോ മൂല്യമോ ഒന്നും മനസിലാകാത്ത നാളുകള്‍ ..എനിക്കു എന്നെ തന്നെ നഷ്ടമായ ദിവസങ്ങള്‍ ...ആ ദിനങ്ങളില്‍ ലൈംഗീകത മാത്രമായിരുന്നു എന്റെ മനസ്സ്നിറയെ. . എനിക്ക് ആരോടും ഒരിക്കലും പ്രണയമോ, സ്നേഹമോ തോന്നിയില്ല...അവര്‍ക്ക്തിരിച്ചും.ഞാൻഎന്നും,ഒറ്റയ്ക്കായിരുന്നു.സഹോദരങ്ങളോ, അടുത്ത കൂട്ടുകാരോ ആരും തന്നെ ഇല്ലായിരുന്നു ഞാൻ. ഒറ്റപ്പെട്ടുപോയ എന്റെ ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് എന്ന മായാലോകവും,ജീവിതത്തില്‍ ഒരാളെ ആത്മാര്‍ത്ഥമായി സ്നേഹിക്കാന്‍ പറ്റുമോ എന്നുപോലും സംശയിച്ച ദിവസങ്ങള്‍
അങ്ങനെ ഞാന്‍ ജീവിതം ആഘോഷിച്ചുകൊണ്ടിരുന്ന നാളുകളില്‍ പ്രണയവും വിരഹവും മഞ്ഞായ് പയ്തൊഴിയുന്ന 2007 ഡിസംബറിലെ ഒരു തണുത്ത രാത്രിയില്‍ എന്റെ ഓര്‍ക്കുട്ടില്‍ ഒരു സ്ക്രാപ്പ് വന്നു. അവിടെ നിന്നുമായിരുന്നു എല്ലാത്തിന്റെയും തുടക്കം. എന്റെ ജീവിതം തന്നെ മാറ്റിമറിച്ചുകൊണ്ട് ഒരാൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. 'ഹായ്' എന്ന ഒറ്റ വാക്കിലൊതുക്കിയ സ്ക്രാപ്പിന് അവനെ ആ പ്രൊഫയിലിലേക്ക് എത്തിക്കാനുള്ള എന്തോ ഒരു പ്രത്യേകതയുണ്ടായിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ ഒരു സ്വവര്‍ഗ്ഗ അനുരാഗിയുതാണന്ന് ആര്‍ക്കും മനസിലാകുന്ന ഒരു പ്രൊഫൈല്‍ ആയിരുന്നു അത്. ഏതോ ഒരു ഗൂഡമായ സന്തോഷത്തോടെ ആ സ്ക്രാപ്പിന് ഒരു മറുപടി നല്കി ഞാൻ കാത്തിരുന്നു. എന്നാല്‍ പിന്നീട് കുറേ ദിവസത്തേക്ക് സ്ക്രാപ്പൊന്നും കണ്ടില്ല. ഒരാഴ്ചയോളം കഴിഞ്ഞു പെട്ടന്ന് "ഹായി" എന്നു പറഞ്ഞ് അവന് വീണ്ടും ഒരു സ്ക്രാപ് വന്നു. അതിനു മറുപടി നല്കും മുമ്പ്' 'അല്‍പനേരം കഴിഞ്ഞു ചാറ്റിൽ വരാമോ' എന്നു ചോദിച്ചു മറ്റൊരു സ്ക്രാപ്പുകൂടി. ഞാൻ പെട്ടന്നു തന്നെ ജീടോക്കില്‍ ലോഗ്-ഇന്‍ ചെയ്തു. കുറച്ചു നേരം ചാറ്റ് ചെയ്തു. അന്നുവരെ ഞാൻ ഇന്റര്‍നെറ്റില്‍ കണ്ട മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ് തെല്ലും അശ്ലീലം കലരാത്ത ഭാഷ. ആര്‍ക്കും ഇഷ്ടപ്പെടുന്ന ശൈലി. തീരെ അപരിചിതത്വം തോന്നാത്ത സംസാരം..ചാറ്റിന്റെ അവസാനം അയാൾ എന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചു. അന്ന് രാത്രിയില്‍ ഏകദേശം ഒന്‍പതു മണിയോടെ എന്റെ മൊബൈല്‍ ശബ്ദിച്ചു. പരിചയമില്ലാത്ത നമ്പര്‍ എങ്കിലും ഞാൻ ഊഹിച്ചു ആരുടെ കോളായിരിക്കുമന്ന്. പ്രതീക്ഷിച്ചതുപോലെ അത് അയാളായിരുന്നു. സുന്ദരമായ ഒരു ശബ്ദത്തിന്റെ ഉടമയായിരുന്നു അയാള്‍ . സൗമ്യമായ ആ സംസാരം അഞ്ചു മിനിട്ടോളം നീണ്ടു... നാളെ വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു കഴിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം എനിക്കു തോന്നി . പിറ്റേ ദിവസം ഞാൻ അയാളുടെ ഫോൺ കോളിനായ് കാത്തിരുന്നു. അന്നും ക്യത്യം ഒന്‍പത് മണിക്ക് ആ കോള്‍ വന്നു. പിന്നീട് അതു പതിവായി. ഞാൻ പോലും അറിയാതെ അതൊരു ശീലമായ് മാറുകയായിരുന്നു....അതിനിടയില്‍ എങ്ങനയോ ഞങ്ങള്‍ക്ക് പരസ്പരം പേരുകളും വീണിരുന്നു. ഞാൻ അയാളെ 'വാവ'എന്നും....അയാൾ എന്നെ 'മാക്രി' എന്നും സ്നേഹത്തോടെ വിളിച്ചു.
ദിവസങ്ങള്‍ ആഴ്ചകളായ് കൊഴിഞ്ഞു വീണപ്പോള്‍ ഒരു ദിവസം വാവക്ക് എന്നെ കാണണം എന്നു പറഞ്ഞു. എവിട വച്ച് കാണും എന്നതായിരുന്നു പ്രശ്നം. എന്റെന്റെയും വാവയുടെയും സ്ഥലങ്ങള്‍ തമ്മില്‍ ശതകിലോമീറ്ററിലധികം ദൂരമുണ്ട്. എന്നാല്‍ വാവക്ക് ദൂരം ഒരു പ്രശ്നമായിരുന്നില്ല. വാവ എന്നെ കോട്ടയത്ത് വന്നു കണ്ടോളാം എന്നു പറഞ്ഞു. അങ്ങനെ തിരുനിക്കര അമ്പലത്തിന്റെ നടയില്‍ വച്ച് കാണാമന്നുഞങ്ങള്‍ തീരുമാനിച്ചു. അന്ന് രാവിലെ മുതല്‍ അവൻ വാവയെയും കാത്ത് കോട്ടയം തിരുനക്കര അമ്പലത്തിന്‍റെ ഗോപുര നടയില്‍ നിന്നു. അന്ന് ആദ്യമായ് എന്റെ ഉള്ളില്‍ അല്പം പരിഭ്രമവും, അസ്വസ്ഥതയുമൊക്കെ തോന്നിച്ചു. ഏകദേശം ഒന്‍പതു മണിയോടെ വാവ അമ്പലത്തിന്റെ പടവുകള്‍ കയറി, ജാള്യത കലര്‍ന്ന പുഞ്ചിരിയുമായി അടുക്കലേക്ക് വന്നു. എന്റെ കൈകവർന്നു. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്നായിരുന്നു അത്. ആ നിമിഷം കണ്ണുനീരോടെ ഞാൻ ഇന്നും ഓര്‍ക്കുന്നു......
സംസരികാനും സമയം ചിലവിടാനും ഞങള്‍ പോയത് തൊട്ടടുത്ത ഗ്രാമമായ കുട്ടനാട്ടില്‍ ആയിരുന്നു , കോട്ടയത്ത് നിന്നും ഉള്ള ബോട്ടില്‍ ഞങള്‍ കയറി , കായല്‍ പരപ്പിലൂടെ ഉള്ള യാത്ര വാവക് പുതിയ ഒരു ലോകം ആയിരുന്നു , എന്റെ തോളില്‍ കിടനുകൊണ്ട് വാവ കുട്ടനാടിന്‍റെ മനോഹാരിത അസ്വതികുനുണ്ടായിരുന്നു , വാവയെ കുറിച്ചും , വീടുകരെ കുറിച്ചും വാവ എനോട് പറഞു , വാവക്ക് രണ്ടു എട്ടനന്‍മാര്‍ ഉണ്ടെന്നും , ഒരു പാവം അച്ഛനും അമ്മയും ഉണ്ടെന്നും ഒരികല്‍ ഞാന്‍ വാവ ഉടെ വീട്ടില്‍ വരണം എന്നും എല്ലാം വാവ പറഞു . തിരിച്ചരയിയന്‍ കഴിയാത്ത ഏതോ ഒരു ശക്തി ഞങ്ങളെ പരസ്പരം ബനതിപിക്കുന പോലെ ഞങ്ങള്ക് തോന്നി ,അന്ന് പിരിഉമ്പോള്‍ മനസിന് വല്ലത ഭാരം അനുബവപെടുന്നപോലെ തോന്നി അന്നുമുതല്‍ രാത്രിയന്നോ പകലന്നോ ഇല്ലാതെ എന്റെ ഫോണ്‍ ശബ്ദിച്ചുകൊണ്ടേയിരുന്നു. അതിലേക്ക് വരുന്ന മെസേജുകളുടെ എണ്ണം കൂടി കൂടി വന്നു. പലപ്പോഴും രാവെളുക്കോളം ഞങ്ങള്‍ സംസാരിച്ചു.
സ്വപ്നങ്ങളുടേയും സന്തോഷങ്ങളുടേയും വര്‍ണ്ണ പ്രപഞ്ചത്തിൽ ഞങ്ങളുടെ ബന്ധം മറ്റൊരു തലത്തിലേക്ക് വളരുകയായിരുന്നു. ദിവസങ്ങള്‍ കഴിയും തോറും ഞാനും വാവയും കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു. എന്തക്കയോ രാസമാറ്റം സംഭവിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. ഞാനുംവാവയും, വാവക്ക് ഞാനും മാത്രമുള്ള ഒരു ലോകത്തെ കുറിച്ച് അവർ ചിന്തിച്ചുതുടങ്ങി. എന്തു ചെയ്യണമന്ന് ഒരു എത്തും പിടിയും കിട്ടാത്ത ദിവസങ്ങൾ. കൂട്ടികിഴിക്കലുകളൂടെ അവസാനം ഒരുമിച്ച് ഒരു പുതിയ ജീവിതം ആരംഭിക്കാം എന്നുഞങ്ങള്‍ തീരുമാനിച്ചു. ദൈവീക സാന്നിധ്യത്തില്‍ ആദ്യ കൂടികാഴ്ച നടത്തിയതുപോലെ ഇതും ഏതങ്കിലും ക്ഷേത്ര സന്നിധിയില്‍ വച്ചു വേണമന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു. അതിനു കണ്ടത്തിയത് കൊല്ലൂർ മൂകാംബികാ ക്ഷേത്രവും. അവിടെ പവിത്രമായ സൗപര്‍ണ്ണികാ നദിയുടെ തീരത്തുവച്ച് ജീവിതത്തില്‍ ഒരിക്കലും പിരിയില്ല എന്നു പരസ്പരം കൈകൾ ചേർത്ത് വച്ച് ഞങ്ങള്‍ ശപഥം എടുത്തു. ഭക്തി സാന്ദ്രമായ അവിടുത്തെ ലളിതാംബിക ഗസ്റ്റ് ഹൗസിൽ അവർ ജീവിതത്തിന്റെ പുതിയ ഒരധ്യായം തുടങ്ങി. അതു ഞങ്ങളുടെ ജീവിതത്തിലെ വലിയൊരു മാറ്റത്തിന്റെ തുടക്കമായി...അനിവാര്യമായ ഒരു ദുരന്തത്തിന്റെയും.
ഞാനും വാവയും തമ്മിലുള്ള ബന്ധം ക്രമേണ ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലുള്ള അടുപ്പത്തിന് കാരണമായി. വാവ എന്റെ വീട്ടിലെ അംഗമായിമാറാന്‍ അധികനാൾ വേണ്ടി വന്നില്ല. എന്റെ അച്ഛനും അമ്മയ്ക്കും വാവയെ ജീവനായിരുന്നു. വാവ സ്വന്തം അച്ഛനും അമ്മയും പോലെ അവരെയും സ്നേഹിച്ചു. ജീവിതത്തില്‍ വീടുവിട്ടു നില്‍ക്കാത്ത ഞാൻ ദിവസങ്ങളോളം വാവയുടെ വീട്ടില്‍ പോയി താമസിച്ചു. വാവ എന്റെ വീട്ടിലും. എന്നെ പോലെ എനിക്കു അതു ഒരു പുതിയ ലോകം ആയിരുന്നു. അച്ഛനും അമ്മയും അവനും മാത്രമായിരുന്ന ചെറിയ ലോകത്തില്‍ നിന്നും വന്ന എനിക്കു അതു സന്തോഷത്തിന്റെ നാളുകളായിരുന്നു. വാവയുടെ ഏട്ടന്മാര്‍ എന്നെ സ്വന്തം അനുജനെ പോലെ കരുതി. ദൈവീക ചൈതന്യം നിറഞ്ഞു തുളുമ്പുന്ന ഐശ്വര്യമുണ്ടായിരുന്നു വാവയുടെ അമ്മയ്ക്ക്. എനിക്കു ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു ആ അമ്മയെ. ഒരിക്കല്‍ എന്നെ ചേര്‍ന്നു നിര്‍ത്തി ഈ സ്നേഹബന്ധം ഒരിക്കലും പിരിയരുതേയെന്ന് വാവയുടെ അമ്മ പറഞ്ഞു. എന്റെ വാവയ്ക്ക് എന്നെ ജീവനായിരുന്നു. കുട്ടിക്കാലത്ത് നഷ്ടമായ പലതും എനിക്ക് ആ വീട്ടില്‍ നിന്നും കിട്ടി. വിശാലമായ തൊടി, ശംഖനാദം കേട്ടുണരുന്ന ഗ്രാമം, ഏട്ടന്മാരുടെ സ്നേഹം, നിറയെ അംഗങ്ങളുള്ള ഒരു വീട്ടിലെ വലിയ വലിയ സന്തോഷങ്ങളും കൊച്ചു കൊച്ചു ദുഃഖങ്ങളും അതിലുപരിയായി വാവയുടെ സ്നേഹവും അങ്ങനെയിരിക്കെ എന്റെ ഓഫീസിലെ ചില പ്രശ്നങ്ങള്‍ കാരണം പെട്ടന്ന് എനിക്കുജോലി രാജി വയ്ക്കാന്‍ തീരുമാനിച്ചു. ആ സമയം വാവയാണ് എന്നെ ആശ്വസിപ്പിച്ചതും ധൈര്യം കൊടുത്തതും. എനിക്ക് ഒന്നിനും ഒരു കുറവും വരാതെ എന്റെ വാവ നോക്കി. ഞാൻ പോലുമറിയാതെ എന്റെ പേഴ്സില്‍ വാവ പണംവയ്ക്കുമായിരുന്നു. ഏത് ജന്മത്തിന്റെ പുണ്യം കൊണ്ടാണ് വാവയെ അവന് കിട്ടിയതെന്ന് ഞാൻ ചിന്തിച്ച ദിവസങ്ങളായിരുന്നു അത്. വാവയോടുള്ള സ്നേഹം കൊണ്ട് ഞാൻ തന്റെ പല നല്ല സുഹൃത്തുക്കളെയും ഒഴിവാക്കി തുടങ്ങിയിരുന്നു. എന്റെ ലോകം മുഴുവന്‍ വാവയായിരുന്നു. ജീവിതത്തില്‍ ഒരു മിഠായി പോലും പങ്കുവച്ചിട്ടില്ലാത്ത ഞാൻ എന്റെ ശരീരവും ജീവിതം വാവയ്ക്ക് വേണ്ടി മാത്രം മാറ്റിവച്ചു. ഞങളുടെ പ്രൊഫഷൻ തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടായിരുന്നു. എങ്കിലും ഒരുമിച്ചു ജീവിക്കാന്‍ വേണ്ടി ഒരു നല്ല ബിസിനസ് തുടങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ വീടുകാര്‍ക്കും അതില്‍ സന്തോഷം തോന്നി.
അങ്ങനെ ഇരിക്കെ വാവ എറണാകുളത്തിന് അടുത്ത് ചെറായി എന്ന സ്ഥലത്ത് ഒരു ബീച്ച് റിസോർട്ടിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യാൻ തുടങ്ങി. വാവയുടെ നാട് പുനലൂര്‍ അയിരുന്നു. അതിനാല്‍ എല്ലാ ആഴ്ചയും ശനിയും ഞായറും കോട്ടയത്തുള്ള എന്റെ വീട്ടില്‍ വന്നു നില്‍ക്കുമായിരുന്നു.എനിക്കും വാവക്കും അത് സന്തോഷത്തിന്റെ നാളുകളായിരുന്നു. പുനലൂര്‍ പോകുമ്പോൾ ഞങ്ങള്‍ ഒരുമിച്ചായിരുന്നു പോകാറുള്ളത്. രണ്ടു വീടുകളും ഞങ്ങള്‍ക്ക് ഒരുപോലെ തന്നെ ആയിരുന്നു. ഒരാഴ്ച വാവ വീട്ടില്‍വന്നില്ലെങ്കില്‍ എന്റെ അയല്‍പക്കത്തുള്ളവർവരെ വാവയെ തിരക്കുമായിരുന്നു. എനിക്ക് എല്ലാവരും ഉണ്ടന്ന് ഞാന്‍ വിശ്വസിച്ചു. അമ്മുടെ അനുജത്തിമാര്‍ വരെ ചേച്ചിയുടെ മക്കള്‍ എന്നാണ് ഞങളെ മറ്റുളവര്‍ക്ക് പരിജയപെടുതാര് , വീട്ടില്‍ വന്നു തിരിച്ചു പോകുമ്പോള്‍ വാവയുടെ കണ്ണുകള്‍ പലപോഴും ഈറനണിയുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരോ ആഴ്ചയും വന്നു പോകുമ്പോള്‍ വാവ ഞാൻ കൊണ്ടു അയാളുടെടെ മാറില്‍ കടിച്ചു പാടു വീഴ്താന്‍ ആവശ്യപ്പെമായിരുന്നു. കാരണം എന്‍റെ സ്നേഹവും സാന്നിധ്യവും വാവയ്ക്ക് അത്രമാത്രം പ്രിയപ്പെട്ടവ ആയിരുന്നു.
ഞങ്ങള്‍ ചേർന്ന് ഒരു റിസോർട്ട് ആരംഭിക്കാന്‍ തീരുമാനിച്ചു. അതിനായി കുറെ സ്ഥലങ്ങള്‍ കാണുകയും വാവയുടെ ഒരു ബന്ധുവിന്റെ സഹായം തേടുകയും ചെയ്തു. ഞങ്ങള്‍ ഒരുമിച്ചു നില്‍ക്കാന്‍ അവരെക്കാളും സന്തോഷം വീട്ടുകാര്‍ക്ക് ആയിരുന്നു. അതുകൊണ്ടുതന്നെ റിസോർട്ട് ആരംഭിക്കുന്നതിന് വീട്ടിൽ ആർക്കും ഒരു എതിര്‍പ്പും ഉണ്ടായിരുന്നില്ല. സന്തോഷവും ചെറിയ ചെറിയ യാത്രകളും ഞങ്ങള്‍ ജീവിതത്തെ കൂടുതല്‍ സുന്ദരമാക്കി. ഒരു കോഫി ഗ്ലാസില്‍ നിന്നും അവർ പരസ്പരം ഷെയർ ചെയ്തു കുടിച്ചിരുന്നു. വാവയുടെ അമ്മ ഞങ്ങള്‍ക്ക് ഒരുപാത്രത്തിൽ ചോറുവിളമ്പി.
വാവയുടെ വരവോടെ എന്‍റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങള്‍ വന്നിരുന്നു. എന്‍റെ വാക്കുകളിൽ പറഞ്ഞാൽ സ്നേഹം കൊണ്ട് വാവ എന്നെ മാറ്റി എന്നു പറയുന്നതാണ് കൂടുതല്‍ ശരി. പൊതുവേ പരുക്കന്‍ സ്വഭാവമായ എനിക്ക് സൗമ്യശീലം വന്നതില്‍ എന്‍റെ അമ്മ ഒരുപാട് സന്തോഷിച്ചു. വാവ ഉറങ്ങുമ്പോൾ പലരാത്രികളും ജനാലയിലൂടെ മുറിയിലേക്കരിച്ചെത്തുന്ന ചന്ദ്രശോഭയിൽ ഞാൻ വാവയെ നോക്കിയിരികാറുണ്ട്. ഈ ഒരു ജന്മത്തില്‍ മാത്രം അല്ല ഇനിയേത് ജന്മങ്ങള്‍ എടുത്താലും വാവ എനിക്ക്‌കൂട്ടായി വരണമെന്ന് ഞാൻ പ്രാര്‍ത്ഥിച്ചു. പ്രണയത്തിന്‍റെ മധുരമുള്ള കൊച്ചു കൊച്ചു പിണക്കങ്ങള്‍ ഉണ്ടാകുമെങ്കിലും ഒരിക്കലും പിരിയാന്‍ പറ്റില്ലെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ്ണവിശ്വാസം ഉണ്ടായിരുന്നു.
വാവ ഏറ്റവും കൂടുതല്‍ വിഷമിച്ചു ഞാൻ കണ്ടിരിക്കുന്നത് അയാൾക്ക് അതികഠിനമായ തലവേദന (കൊടിഞ്ഞി) വരുമ്പോഴാണ്. അപ്പോൾ വാവ കട്ടിലിൽ കിടന്ന് വേദനകൊണ്ട് പിടയുന്നത് പലപ്പോഴും കണ്ടു നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. രാത്രികാലത്ത് തലവേദന വരുമ്പോള്‍ എന്‍റെ മടിയില്‍ കിടത്തി വാവയുടെ മുഖം കൈകള്‍ കൊണ്ടു വലയം ചെയ്തു പിടിക്കുമായിരുന്നു. പഞ്ഞിയിൽ വെള്ളം നനച്ച് വാവയുടെ നെറ്റിയിൽ ഇട്ട്കൊടുത്തുകൊണ്ട് വെളുക്കോളം കാവലിരിക്കും. തലവേദനക്കു എറണാകുളത്തു ഒരു പ്രശസ്തനായ ഡോക്ടറെ കാണിക്കാന്‍ എന്‍റെ അച്ഛന്‍ വാവയെ കൊണ്ടുപോയി. മുപ്പത് ദിവസത്തെ മരുന്നുകള്‍ നിര്‍ദ്ദേശിച്ചു. രാവിലെയും വൈകിട്ടും മരുന്ന് കഴിക്കാൻ പതിവായി ഞാൻ വാവയെ വിളിച്ചു ഓര്‍മ്മിപ്പിച്ചു. അന്നും ഇന്നും എന്‍റെ പ്രാര്‍ത്ഥനകളില്‍ ആദ്യസ്ഥാനം എന്‍റെ വാവക്കാണ്.
ഞങ്ങള്‍ക്ക് സ്നേഹം മഴയായി പൊഴിഞ്ഞതും നദിയായി വളര്‍ന്നതും വളരെ വേഗത്തില്‍ അയിരുന്നു.നദികള്‍പാറകള്‍ നിറഞ്ഞ ഇടതിങ്ങിയ തുരുത്തുകളിലൂടെ പലപ്പോഴും ഒഴുകിയിരുന്നു. വാവ സ്നേഹം കൊണ്ടു പലപോഴും എന്നെ വീര്‍പ്പുമുട്ടിച്ചിരുന്നു. വാവ കൊടുക്കുന്ന സ്നേഹം ഏതളവില്‍ തിരികെ നല്‍കുമെന്ന് പലപോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. ചെറിയ ചെറിയ വഴക്കുകൾ ഉണ്ടാക്കുന്ന വാവയെ, അതുകഴിഞ്ഞ് കെട്ടിപിടിച്ച് തെരുതെരെ ഉമ്മവെയ്ക്കുന്ന വാവയെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു. കൊച്ചുകൊച്ച് ഇണക്കങ്ങളും പിണക്കങ്ങളും മറ്റുമായി ദിവസങ്ങൾ കടന്നു പൊയ്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ വാവയുടെ ഏട്ടന് കല്യാണ ആലോചനകള്‍ തുടങ്ങി. ഒരു അനുജന്റെ സ്വാതന്ത്ര്യം എനിക്ക് അവിടെയും ഉണ്ടായിരുന്നു. ആ സ്വാതന്ത്ര്യം കൂടെപിറപ്പകള്‍ ഇല്ലാത്ത ഞാൻ ഒരുപാട് ആസ്വദിച്ചിരുന്നു. ആ വീട്ടിലെ അവനുള്ള അടുപ്പം കൊണ്ടു തന്നെ, എല്ലാ കാര്യങ്ങളും വാവയുടെ അമ്മ എന്നെവിളിച്ച് പറയുകയും, അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി പെണ്ണ് കാണാന്‍ അവരുടെ ഒപ്പം ഒരു അനുജനെപോലെ അവനും പോകുമായിരുന്നു. ഇന്നും എനിക്ക് കിട്ടിയ ഈ മഹാഭാഗ്യം ഓര്‍ക്കുമ്പോള്‍ അവന്റെ കണ്ണുകള്‍ പലപോഴും ഈറനണിയുന്നു. ഒരു പൂവ് ചോദിക്കുമ്പോള്‍ ഒരു പൂക്കാലം തന്നെ ലഭിക്കുന്ന അവസ്ഥയിലൂടയാണ് ഞാൻ കടന്നുപോയ്കൊണ്ടിരുന്നത്. പക്ഷേ കാലത്തിന്‍റെ കണക്ക് മറ്റൊന്നായിരുന്നു....
വാവയുടെ ഏട്ടന്റെ കല്യാണം വന്നെത്തി. അതു ഞങ്ങള്‍ക്ക് ഒരു ഉത്സവം അയിരുന്നു. ക്ഷണകത്തടിക്കാനും, തമിഴ്നാട്ടില്‍ നിന്നും കല്യാണപുടവ വാങ്ങാനും, കല്യാണ സദ്യക്കുള്ള വിഭവങ്ങൾ സെറ്റ് ചെയ്യാനും എല്ലാറ്റിനും ഞാൻ മുന്‍പില്‍തന്നെ ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് ഒന്ന് രണ്ട് ആഴ്ച കടന്നു പോയി. പെട്ടന്ന് വാവയുടെ സംസാരത്തില്‍ ചില മാറ്റങ്ങള്‍ വന്ന് തുടങ്ങിയത് ഞാൻ അറിഞ്ഞു. ഒരു ദിവസം രാത്രിയിൽ വാവ വിളിച്ച്, വാവക്കു സ്വവര്‍ഗ്ഗരതിയിൽ നിന്നും രക്ഷപ്പെടാൻ തോന്നുന്നു, അതിനു കൊച്ചിയിലെ പ്രഗൽഭനായ ഒരു മനശാസ്ത്രക്ഞന്റെ അടുത്തു നിന്നും ചികില്‍സ തേടുന്നു എന്നു പറഞ്ഞു. അത് കേട്ടപ്പോൾ എന്ത് മറുപടി കൊടുക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. വാവ തുടര്‍ന്നു, 'ഇനി മുതൽ നമുക്ക് നല്ല സുഹൃത്തുക്കളായി മാത്രമിരിക്കാം'. ഞാൻ വല്ലാതെ തളര്‍ന്നു പോയ ദിവസമായിരുന്നു അത്. അന്നു മുഴുവന്‍ സമയവും ഞാൻ ആലോചിച്ചു, "താൻ വാവയെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു, വാവയുടെ നന്മ ആഗ്രഹിക്കുന്നു". അതുകൊണ്ട് തന്നെ വാവയുടെ ആഗ്രഹത്തിനു അവൻ ഒരു തടസം ആകാൻ പാടില്ല എന്നു മനസില്‍ ഉറപ്പിച്ചു. അന്ന് പതിവ് കോളുകള്‍ പോലും വാവ കൊടുത്തില്ല. ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നൊരുദിവസം വല്ലാതെ തനിച്ചായ പോലെ തോന്നി അന്ന്. രാത്രിയില്‍ ഞാൻ വാവയെ വിളിച്ചു. എന്നും പുലരുവോളം വാതോരാതെ എന്നോട് സംസാരിക്കുന്ന വാവ മറ്റൊരു സത്യംകൂടി പറഞ്ഞു. വാവ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നു, വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു. എന്‍റെ കണ്ണിൽ ഇരുട്ട് കയറുന്നപോലെയും ഭൂമി കീഴ്‍മേൽ മറിയുന്നതുപോലെയും എനിക്കുതോന്നി. തന്റെ നിയന്ത്രണം വിട്ടുപോകുന്നതും തനിക്കു ചുറ്റും എന്താണു സംഭവിക്കുന്നതെന്നും മനസിലാക്കുവാൻ കഴിയാത്ത അവസ്ഥ. രാത്രിയിൽ ഒരു ഭ്രാന്തനെ പോലെ ഞാൻ ഉറക്കെ കരഞ്ഞു. എന്നോട് ഒന്ന് സംസാരിക്കാന്‍, ഒന്നു ആശ്വസിപ്പിക്കാൻ എന്‍റെ വാവ തയ്യാറായില്ല. ആ രാത്രി ഇന്നലെപ്പോലെ ഇപ്പോഴും ഞാൻ ഓര്‍ക്കുന്നു. ഇരുട്ടിനെ കീറിമുറിക്കുന്ന മിന്നലിന്റെ വെളിച്ചത്തിൽ കരഞ്ഞുകൊണ്ട് മുറിയില്‍ ഒരു ഭ്രാന്തനെ പോലെ ആരെയോ തിരഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. വെളിയിൽ തിമിർത്ത് പെയ്യുന്ന മഴ എന്‍റെ ഒച്ചയെ മുക്കികളഞ്ഞു.
നേരം പുലർന്നു. എനിക്ക് വാവയെ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ അയാൾ ഫോൺ എടുക്കുന്നില്ല. ഒരു വാശിപോലെ നിർത്താതെ ഞാൻ വിളിച്ചുകൊണ്ടിരുന്നു. എന്‍റെ മനസിന്റെ സര്‍വ്വ നിയന്ത്രണവും നഷ്ടമാകുന്നപോലെ തോന്നി. ആ ദിവസം വെള്ളമോ, ആഹാരമോ കഴിക്കാൻ തോന്നിയില്ല. ചോറു വിളമ്പി വെച്ച് അമ്മ വന്നു വിളിച്ചപ്പോൾ വിശക്കുന്നില്ല, ഇപ്പോൾ വേണ്ട എന്നു കള്ളം പറഞ്ഞു. രാവിലെയും വൈകിട്ടും അമ്മ കൊണ്ടുകൊടുത്ത ചായ വാഷ് ബേസിനിൽ കമഴ്‍തി പൈപ്പ് തുറന്നു വിട്ടു. രാത്രിയിൽ കൂട്ടിലിട്ട വെരുകിനെപോലെ മുറിയിൽ ഉലാത്തികൊണ്ടിരുന്നു. ഇടക്ക് മുഷ്ടി ചുരുട്ടി ഭിത്തിയിൽ ആഞ്ഞിടിച്ചു. ക്ഷീണം കാരണം അന്ന് പുലര്‍ച്ചെ എപ്പോഴോ ഒന്ന് മയങ്ങി. നേരം പുലര്‍ന്നപ്പോള്‍ വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു. എന്നിട്ടും ആഹാരം കഴിക്കാൻ തോന്നിയില്ല. ആ ദിവസം മുഴുവൻ മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ കഴിച്ചുകൂട്ടി. ഇടക്കെപ്പോഴങ്കിലും ഫോൺ റിംങ് ചെയ്താൽ ഓടിചെന്ന് എടുത്തു നോക്കും. വീണ്ടും നിരാശനാകും. എന്താണ് വാവ എന്നോട്ഇങ്ങനെ ഞാൻ എന്നോടു തന്നെ അവർത്തിച്ചു ചോദിച്ചു കൊണ്ടിരുന്നു.
ഞങ്ങളുടെഫോണുകള്‍ തമ്മിൽ ഫ്രീ കോളുകള്‍ അയിരുന്നു. പോസ്റ്റ്‍ പെയ്ഡ് ആയതിനാല്‍ വാവയുടെ കോൾവിവരങ്ങള്‍ എനിക്ക് ഇന്റർനെറ്റ് വഴി അറിയാമായിരുന്നു. കൺക്ഷൻ പ്രൊവൈഡറിന്റെ വെബ്സൈറ്റിൽ അവൻ ലോഗിൻ ചെയ്ത് വാവയുടെ മൊബൈലിൽ നിന്നും പോകുകയും വരികയും ചെയ്യുന്ന കോളുകൾ പരിശോധിച്ചു. വാവ തന്റെ നമ്പരിലേക്കുള്ള ഫ്രീ കോൾ മറ്റൊരു നമ്പറിലേക്ക് മാറ്റിയിരിക്കുന്നു. അത് വാവയുടെ കൂട്ടുകാരിയുടെ ഫോൺ നമ്പറായിരിക്കുമന്ന് ഞാൻ ഊഹിച്ചു. എന്‍റെ മനസില്‍ ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അതു പുറത്തുകാട്ടിയില്ല. എങ്ങനെയും ആ ഫോൺനമ്പർ ആരുടേതാണന്ന് കണ്ടെത്താൻ ഞാൻ തീരുമാനിച്ചു.രാവിലെ തന്നെ ഞാൻ കോട്ടയം സി.എം.എസ് കോളേജിലുള്ള ആൻമേരി എന്ന സുഹ്യത്തിന്റെ അടുത്തെത്തി. അവളെകൊണ്ട് മറ്റൊരു ഫോൺ നമ്പറിൽനിന്നും വിളിപ്പിക്കുക. അത് വാവയുടെ കൂട്ടുകാരിയുടെ ഫോൺ നമ്പറാണോ എന്ന് ഉറപ്പാക്കുക. എങ്കിൽ എല്ലാം ആ പെൺകുട്ടിയോട് തുറന്നു പറയുക വാവയുമായുള്ള ബന്ധത്തിൽ നിന്നും അവളെ പിന്തിരിപ്പിക്കുക. അതുമാത്രമായിരുന്നു എന്‍റെ ലക്ഷ്യം. കാരണം വാവയെ ആര്‍ക്കും വിട്ടുകൊടുക്കാന്‍ ഞാൻ തയ്യാറല്ലായിരുന്നു. ഞാൻ കൊടുത്ത നമ്പറിലേക്ക് ആൻമേരി തന്റെ ഫോണിൽ നിന്നും ഡയല്‍ ചെയ്തു. ഒറ്റ റിംങിൽ തന്നെ ഫോൺ എടുത്തു. . ഏതോ പുരുഷനാണ് ഫോൺ എടുത്തതന്ന് അവൾ പറഞ്ഞതുകേട്ട ഞാൻ ആകെ തകര്‍ന്നു പോയി. എന്നിട്ടും വാവ എന്നോട് അങ്ങനെ ഒരിക്കലും ചെയ്യില്ല്ല്ല എന്നു സ്വയം വിശ്വസിച്ചു. വീടുവരെ എങ്ങനെ ഞാൻ ഡ്രൈവ് ചെയ്തു എന്നു ഇപ്പോഴും ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. വീട്ടില്‍ എത്തി ഞാൻ പലവട്ടം വാവയെ വിളിച്ചു. ഒടുവില്‍ വാവ കോള്‍ എടുത്തു. ആ ഫോൺ നമ്പറിനെപറ്റി ചോദിച്ചപ്പോള്‍ അത് വാവയുടെ പുതിയ കൂട്ടുകാരന്‍ ആണെന്ന് പറഞ്ഞു. എന്‍റെ സര്‍വ്വ നിയന്ത്രണവും നഷ്ടമായി ഒരു ഭ്രാന്തനെ പോലെ ഞാൻ ഉറക്കെ നിലവിളിച്ചുകൊണ്ട് തല ജനല്‍ കമ്പികളില്‍ ആഞ്ഞിടിച്ചു. നിനക്ക് എന്താ വട്ടുപിടിച്ചുവോ എനു ചോദിച്ചുകൊണ്ട് വാവ ഫോൺ കട്ടുചെയ്തു.
ആ രാത്രിയും എനിക്കു ഉറങ്ങാൻ കഴിഞ്ഞില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന് ഓരോന്നോർത്തു കരഞ്ഞു. വാവയോടൊപ്പം ചിലവിട്ട നിമിഷങ്ങൾ. യാത്ര ചെയ്ത സ്ഥലങ്ങൾ, ഉറങ്ങാതെ വാവയുടെ മടിയിൽ തലവച്ച് ആകാശത്തെ നക്ഷത്രങ്ങളെ നോക്കിയിരുന്നു കഥ പറഞ്ഞ രാത്രികൾ. മാറിൽ പതിഞ്ഞ വാവയുടെ നഖപാടുകളിലൂടെ വിരലോടിക്കുമ്പോൾ എല്ലാം നഷ്ടപ്പെട്ട് തന്റെ ലോകം ശൂന്യമായതുപോലെ എനിക്കു തോന്നി. കടിഞ്ഞാണില്ലാത്ത ചിന്തകളുടെ ഒടുവിൽ പ്രതികാരം എന്‍റെ മനസ്സിനെ കീഴടക്കി. ഒടുവില്‍ എന്നെ തള്ളിപ്പറഞ്ഞ എന്‍റെ വാവയെ കൊന്നിട്ട് ആത്മഹത്യ ചെയ്യാൻ ഞാൻ തീരുമാനിച്ചു.എവിടെ വച്ച് എങ്ങനെ വാവയെ കൊല്ലണം, മരിക്കണം എന്നൊക്കെ ഞാൻ മനസ്സിൽ തീരുമാനിച്ചുറച്ചു. ഷോൾഡർ ബാഗിൽ രണ്ടുകത്തിയും ഒരു കയറും കരുതി വച്ചു. രാവിലെ ഒൻപതു മണിക്ക് വാവ ജോലിക്ക് പോകുന്നതിനു മുൻപ് താമസിക്കുന്നിടത്തെത്തണം. പുലർച്ചെ നാലര മണിയോടെ ഞാൻ വാവയെ കാണാന്‍ എറണാകുളത്തേക്ക് അവൻ പുറപ്പെട്ടു. ഞാൻ നന്നേ ക്ഷീണിതനായിരുന്നു. രണ്ടു മൂന്നു ദിവസമായി ആഹാരം കഴിച്ചിട്ടും ഉറങ്ങിയിട്ടും. എന്നാൽ ക്ഷീണം വകവെക്കാതെ ഞാൻ ബസില്‍ കയറി. വഴികൾ അനന്തമായ് നീണ്ടുകിടക്കുന്നതായും എനിക്ക് തോന്നി,ഒന്‍പതു മണിയോടെ വാവ താമസിക്കുന്ന വില്ലയില്‍ എത്തണം,അലെകില്‍ വാവ ഹോസ്പിറ്റലില്‍ പോകും , ചെറായി ബസ് സ്റ്റോപ്പില്‍ നിന്നും രണ്ടു കിലോമീടര്‍ ദൂരമുണ്ട് വാവ ഉടെ വില്ലയിലെക്, ഓട്ടോ കിട്ടാതെ ഞാന്‍ ആ രണ്ടു കിലോമീടര്‍ ദൂരം ഓടി , ക്ഷീണവും വിശപ്പും എല്ലാം ഉള്ളില്‍ ഒതുക്കി ഞാന്‍ സര്‍വ ശക്തിയും എടുത്തു ഞാന്‍ ഓടി .
ഏകദേശം ഒന്‍പത് മണിയോടെ വാവ താമസിക്കുന്ന വില്ലയുടെ മുന്‍പില്‍ എത്തി. ബാഗിൽ നിന്നും കത്തിയെടുത്ത് കൈയ്യിൽ പിടിച്ചുകൊണ്ട് കോളിംങ് ബെല്ലിൽ വിരലമർത്തി. കതകു തുറന്നതും, ഞൊടിയിടയിൽ വാവയെ തള്ളി അകത്തേക്കിട്ടുകൊണ്ട് ഞാൻ വാതിൽ അടച്ച് കുറ്റിയിട്ടു. അപ്രതീക്ഷിതമായ് കൈയ്യിൽ കത്തിയുമായ് എന്നെ കണ്ടു പേടിച്ചു വിറച്ച വാവ അകത്തെ മുറിയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോൾ വാവയുടെ കണ്ണിൽ മിന്നിമറയുന്ന ഭയം എന്നില്‍ ഗൂഡമായ ഒരു ആനന്ദം നിറക്കുന്നുണ്ടായിരുന്നു. തീരുമാനിച്ചുറച്ചപോലെ കൈയ്യിൽ തിളങ്ങുന്ന വായ്ത്തലയുള്ള കത്തിയുമായ്, എന്റെ അഗ്നിപറക്കുന്ന കണ്ണുകളിലേക്ക് നോക്കി പേടിച്ച് നിൽക്കുന്ന വാവയുടെ നേര്‍ക്ക് ഞാൻ നടന്നടുത്തു.
ഒരു വ്യഘ്രത്തെപോലെ ഞാൻ വാവയെ പിടിച്ചു വലിച്ചു നിലത്തിട്ടു. വാവയുടെ മുഖത്ത് ആഞ്ഞടിച്ചു. കത്തി എടുത്ത് നെഞ്ചിലേക്ക് ആഞ്ഞാഞ്ഞു കുത്തി. മരണ വെപ്രാളത്തോടെ ഉരുണ്ടുമാറിയ വാവ കത്തിയുടെ വായ്ത്തലയിൽ പിടുത്തമിട്ടു. ബലപ്രയോഗത്തിനൊടുവിൽ ചോരയൊലിക്കുന്ന കൈകൊണ്ട് വാവ കത്തി പിടിച്ചു വാങ്ങി ദൂരെ എറിഞ്ഞു. കൈകള്‍ കൂപ്പി എന്നെ ഒന്നും ചെയ്യരുത് എന്നു കരഞ്ഞു പറഞ്ഞു. അത് വകവെയ്ക്കാതെ ഞാൻ ബെല്‍റ്റ് ഊരി വാവയെ തലങ്ങും വിലങ്ങും അടിച്ചു. കഴുത്തിൽ കുരിക്കിട്ട് വലിച്ചു. ശ്വാസം കിട്ടാതെ വാവ കിടന്നു പിടഞ്ഞു. വാവയുടെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു. മരണ വെപ്രാളത്തോടെ ഒരിറ്റു ശ്വാസംകിട്ടാനായ് കിടന്നു പിടക്കുന്ന വാവയുടെ മുഖം കണ്ടപ്പോള്‍ എനിക്ക് സഹിച്ചില്ല. ഞാനറിയാതെ കുരുക്കിലെ പിടി അയഞ്ഞു. ബൽറ്റിലെ പിടിവിട്ടുകൊണ്ട് ഞാൻ വാവയുടെ കാലില്‍ വീണു. വാവയെ ഞാന്‍ മറ്റാര്‍ക്കും കൊടുക്കില്ല എന്നെ വിട്ടു പോകരുതെന്ന് കേണപേക്ഷിച്ചു. വീണുകിട്ടിയ നിമിഷ നേരം കൊണ്ട് അവന്റെ കൈ വിടുവിച്ച് വാവ വാതിൽ തുറന്ന് പുറത്തേക്ക് ഓടി. അപ്പോഴേക്കും ഞാൻ തളര്‍ന്നു റൂമില്‍ വീണിരുന്നു...അല്പനേരം കഴിഞ്ഞു ഒരാള്‍ വാവയുമായി വന്നു.അതു വാവയുടെ പുതിയ കൂട്ടുകാരന്‍ അയിരുന്നു...പിന്നീട് അവിടെ നടന്നത് ഒന്നും വ്യക്തമായി അവന് ഓര്‍ക്കാന്‍ കഴിയുന്നില്ല..വാഗ്വാദങ്ങൾ, കണക്കുകൾ, വധശ്രമം, കേസ്, കോടതി, ഭീഷണി....എന്നെ വലിച്ചു ചെറായി കടല്‍ തീരത്ത് അയാള്‍ എത്തിച്ചു , അപോഴെകും നന്നേ ക്ഷീണിതന്‍ ആയി കഴിജിരുന്നു ഞാന്‍ , ഒടുവില്‍ തല ചുറ്റി ആ കടല്‍ തീരത്തേക്ക് വീണ്പോയപോള്‍ ഒരു അപരിചിതനെ പോലെ വാവ എന്നില്‍നിന്നും നടന്നു അകലുനത് എന്റെ കണ്ണില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നു.
രാത്രി വളരെ വൈകി വീട്ടില്‍ വന്നു. അമ്മ വന്നു വാതിൽ തുറന്നു. എന്തോ പന്തികേടു തോന്നിയതുകൊണ്ട് ഒന്നും ചോദിച്ചില്ല. ഒന്നും മിണ്ടാതെ മുകളിലെ മുറിയിലേക്ക് പോയി കട്ടിലിൽ വീണു.....കണ്ണുതുറക്കുമ്പോള്‍ മരുന്നിന്റെ മനം മടുപ്പിക്കുന്ന ഒരു ഹോസ്‌പിറ്റല്‍ വാർഡിലായിരുന്നു ഞാൻ . നടന്നതൊന്നും എന്താണന്നറിയാതെ എന്‍റെ അമ്മ അടുത്തിരുന്നു കരയുന്നു.അമ്മ പലവട്ടം വാവയെ വിളിക്കുന്നു. വാവ ഫോൺ എടുക്കുന്നില്ല..
ഉപദേശങ്ങൾ, കുറ്റപ്പെടുത്തലുകൾ, മരുന്നുകൾ, കൗൺസിലിംങ്....ഹോസ്പിറ്റലില്‍ നിന്നും ഡിസ്‍ചാർജ് ചെയ്തു വീട്ടിലെത്തി മൂന്നാലു ദിവസങ്ങൾ കഴിഞ്ഞ് ഒരു രാത്രി ഞാൻ വാവയെന്നുറക്കെ നിലവിളിച്ചു ഞെട്ടിയുണർന്നു. അമ്മ വന്നു പുലരുവോളം എന്‍റെ അടുത്തിരുന്നു. ഒരു ദിവസം സന്ധ്യാ നേരം നിലവിളക്കുകൊളുത്തി നാമജപം കഴിഞ്ഞ് മുറിയിലേക്ക് വന്ന അമ്മ കണ്ടത് അടച്ചിട്ട മുറിയിൽ കൈതണ്ടയിലെ ഞരമ്പു മുറിച്ച് രക്തത്തില്‍ കുളിച്ച് കിടക്കുന്ന എന്നെയാണ്. . അന്നുമുതൽ രാവും പകലും ഒരുപോലെ ഉറക്കമില്ലാതെ ആ അമ്മ മകന് കൂട്ടിരുന്നു. ഇടക്ക് തേങ്ങികരഞ്ഞും പരിഭവിച്ചും നിശബ്ദയായും എന്‍റെ കട്ടിലിൽ വന്നിരുന്നു വാരിയൂട്ടി. അച്ഛൻ എന്നോട് സംസാരിക്കതെയായി. അവരോട് എന്തു പറയണമന്നും എങ്ങനെ ആശ്വസിപ്പിക്കണമന്നും അറിയാതെ വിഷമിച്ച ദിവസങ്ങൾ. രണ്ടു ആഴ്ച കൊണ്ടു എന്‍റെ ഭാരം പത്തൊന്‍പതു കിലോയോളം കുറഞ്ഞു. വാവപോലും അവനെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒരു കോലമായി മാറി. സ്വപ്നങ്ങള്‍ തന്നിൽ നിന്ന് പറന്ന് അകന്നു കഴിഞ്ഞിരിക്കുന്നുവന്ന് ഞാൻനറിഞ്ഞു തുടങ്ങി. പലതവണ ഞാൻ വാവയോട് സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ അയാൾ അതിന് തയ്യാറായിരുന്നില്ല. ആശുപത്രിയുടെ ഇടുങ്ങിയ വരാന്തയില്‍, മരണത്തിന്റെ മണമുള്ള കിടക്കയിൽ ഞാൻ ഒറ്റയ്ക്ക് മണിക്കൂറുകള്‍ ആരെയോ കാത്ത്, ആരുടെയോ സാമിപ്യത്തിനായി കൊതിച്ചുകൊണ്ട് ദിവസങ്ങൾ കഴിച്ചുകൂട്ടി. മാനസികമായി പൂര്‍ണമായും തളര്‍ന്ന അവനെ രണ്ടുമാസത്തെ ചികില്‍സകള്‍ക്കു ഒടുവില്‍ എന്നെ അമ്മ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. എന്നാല്‍ പിന്നീടൊരിക്കലും വന്യമായ ഏകാന്തതയും മൗനവും എന്നെ വിട്ടുപോയില്ല എന്നതായിരുന്നു സത്യം. അതിനു ശേഷം എന്നെ വാവയെ കണ്ടിട്ടില്ല സംസാരിച്ചിട്ടില്ല ഫോണിൽപോലും ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല. ഇന്ന് എന്നെ ഓര്‍ക്കുന്നുണ്ടാവുമോ എന്നുപോലും അറിയില്ല. പക്ഷേ ഞാന് ഓരോ നിമിഷവും എന്നെ ഒരുപാട് സ്നേഹിച്ച, എന്നെ സ്നേഹിക്കാനും പങ്കുവയ്ക്കാനും പഠിപ്പിച്ച എന്‍റെ വാവയെ കുറിച്ചോർക്കും. നഷ്ടപ്പെട്ടുപോയ ദിനങ്ങൾ മനസ്സിൽ തികട്ടിവരും.
എല്ലാ ആഴ്ച്ചയും പതിവായി എന്നെ വിളിച്ചിരുന്ന വാവയുടെ അമ്മയും പിന്നീട് ഒരിക്കലും എന്നെ വിളിച്ചിട്ടില്ല.. വാവയുടെ അമ്മയും ഏട്ടന്മാരും അവനെ അത്രത്തോളം വെറുത്തു കഴിഞ്ഞിരുന്നു. അവനെ അനുജനെപ്പോലെ സ്നേഹിച്ച തന്റെ മകനെ സ്വവർഗ്ഗാനുരാഗത്തിനും സ്വവർഗ്ഗ ഭോഗത്തിനും പ്രേരിപ്പിക്കുകയും അതിന് തയ്യാറാകാത്തതിനാൽ വധിക്കാൻ ശ്രമിക്കുകയും ചെയ്ത ഒരുവനോട് ഏതമ്മക്കാണ് ക്ഷമിക്കാൻ കഴിയുക? വാവ സത്യങ്ങൾ മൂടിവച്ചുകൊണ്ട് ഞാൻ സ്വർഗ്ഗാനുരാഗിയാണന്ന് ധരിപ്പിച്ച് അവനുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കായാണന്ന് സ്വന്തം അമ്മയോടും ഏട്ടന്മാരോടും പറയുമ്പോൾ അവർ അത് അക്ഷരം പ്രതിവിശ്വസിക്കുമ്പോൾ എങ്ങനെ അവരെ കുറ്റം പറയാനാവും
എല്ലാറ്റിലും തുല്യപങ്കുണ്ടായിട്ടും സ്വന്തം വീട്ടുകാരുടെയും കൂട്ടുകാരുടേയും മുന്നിൽ ഞാൻ മാത്രം തെറ്റുകാരനും സ്വവർഗ്ഗഭോഗിയുമായ് ചിത്രീകരിക്കപ്പെട്ടതിൽ എനിക്ക് ആരോടും പരാതിയോ പരിഭവമോ ഇല്ല. അത് സ്വന്തം വിധി എന്നു വിശ്വസിക്കുമ്പോഴും വാവയുടെ കാപട്യമുള്ള മുഖംമൂടി ചീന്തി എറിയാൻ കഴിയാത്ത നിസഹായത വല്ലാത്ത ഒരു മാനസിക അവസ്ഥയിൽ കൊണ്ടെത്തിച്ചുകഴിഞ്ഞു. ഇനി അവൻ സത്യങ്ങൾ മുഴുവൻ പറഞ്ഞാലും അവന്റെ അമ്മപോലും എന്നെ വിശ്വസിക്കാത്ത ഒരു സാഹചര്യത്തിൽ എത്തിപെട്ടിരിക്കുന്നു .എന്നിട്ടും വാവ ഇല്ലാതെ ഒരു ലോകത്തെകുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം.ദൈവ്വം മുന്‍കൂട്ടി നിശ്ചയിച്ചുവെച്ച നിര്‍ജീവമായ ഒരു ജീവിതത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്.എന്റെ എല്ലാ സ്വ്പ്നഗലും നഷ്ടമായി കഴിഞു , ജോലിയും , പഠനവും എല്ലാം കൈവിട്ടു പോയിരുന്നു, ജീവിതത്തിന്റെ മുനില്‍ പകച്ചു നിന്നു ഞാന്‍ .
ഓര്‍മ്മകള്‍ സമ്മാനിച്ച മുറിവിൽ നിന്നും ഇപ്പോഴും ചോര പൊടിയുന്നു. ഒരിക്കലൂം തിരിച്ച് വരില്ല എന്ന് അറിയാം എന്നിട്ടും ഞാൻ കാത്തിരിക്കുന്നു. ഞങ്ങള നട്ടുപിടിപ്പിച്ച മരം ഒരുപാട് വളര്‍ന്നിരിക്കുന്നു. ഋതുക്കള്‍ ആ മരത്തിലും ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. കാലം മാറുമ്പോൾ പ്രക്യതിയും മാറും. പക്ഷേ കാലത്തിനൊപ്പം നടക്കാൻ എനിക്ക് കഴിഞ്ഞില്ല. മൂകാംബികയിൽ വച്ച് ഒന്നിച്ചു ജീവിക്കുമന്ന ശപഥമെടുത്ത ദിവസം, ലോകത്തിന്റെ ഏതുകോണിലാണങ്കിലും എല്ലാവർഷവും രണ്ടുപേരും സൗപർണ്ണികാനദിയുടെ കരയിലുള്ള ആ സ്ഥലത്ത് വരുമന്ന് പരസ്പരം വാക്കുകൊടുത്തിരുന്നു.ഇന്നും ഞാൻവാവയെയും പ്രതീക്ഷിച്ച് എല്ലാവർഷവും ആ നദിയുടെ കരയിൽ എത്തി നദിക്കരയെ ഇരുട്ടു വിഴുങ്ങും വരെ കാത്തിരിക്കും. കൂരിരുട്ടില്‍ ഞാൻ എന്താണ് തിരയുന്നത് എന്നു അറിയില്ല. കടന്നു പോയ പ്രകാശത്തിന്റെ നിഴൽപാടുകളാണോ ഞാൻതിരയുന്നത്? എവിടയോ അലയുന്ന പ്രകാശത്തെ തന്‍റെ നെഞ്ചില്‍ ആവാഹിക്കാന്‍ കാത്തിരിക്കുന്ന ഇരുട്ട് ഞാൻ വല്ലാതെ ശ്വാസംമുട്ടിക്കുന്നു. , ഇരുട്ടിലേക്ക് സ്വപ്നങ്ങളെ നാം കടത്തിവിടുന്നത് എന്തിനാണ്? കണ്ടുതീരുന്ന സ്വപ്നങ്ങള്‍ ഇരുട്ടില്‍ നിഴലായി നമ്മളില്‍ നിന്നും പൊഴിഞ്ഞു പോകുന്നുണ്ടാവാം.ഇരുട്ടില്‍ ഉതിരുന്ന വാക്കുകള്‍ സ്വപ്നത്തിലേക്ക് ഉള്ള പാതിവഴിയിലാണ്. ജീവന്റെ ഒരു ഭാഗത്തെ ഹ്യദയത്തിൽ നിന്നടർത്തി മാറ്റാൻ കഴിയാതെ .....ചിലര്‍ ജീവിച്ചിരിക്കേ നഷ്ടപ്പെടുന്നു. മറ്റു ചിലരാകട്ടെ, നഷ്ടപ്പെട്ടിട്ടും ഹ്യദയങ്ങളിൽ ജീവിക്കുന്നു. ചിതറുന്ന മൂല്യങ്ങളും, ചിതലരിച്ച സ്നേഹബന്ധങ്ങളും നമ്മെ അസ്വസ്ഥ മാനസരാക്കുമ്പോൾ, നഷ്ടപ്പെടലിന്റെ വേദയിൽ പുളയുന്ന ഒരുവന് ബന്ധങ്ങളെ തിരിച്ചറിയാനുള്ള വിവേകം നശിക്കുന്നു.എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും, എത്രയൊക്കെ ആഗ്രഹിച്ചിട്ടും ബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല, ഋതുക്കൾ മാറിവരുന്നത് പോലെ ഒഴിവാക്കാന്‍ ആവാത്ത ഏതോ ഒരു വിധി ഞങ്ങളെ അകറ്റിയിരിക്കുന്നു ഞാൻവിശ്വസിക്കുന്നു.......ഭീതിപ്പെടുത്തുന്ന ഏകാന്തതമാത്രമുള്ള മരണതാളം മുറുകുന്ന എന്‍റെ കൊച്ചു ലോകത്തേക്ക് അവൻ വീണ്ടും തനിച്ചായി... വേദനയോടെ ആ സത്യം ഞാൻ അറിയുന്നു....
രണ്ട് വര്‍ഷങ്ങക്ക് ശേഷം....(2010 ഡിസംബ൪)
തമിഴ് നാട്ടിലെ വെല്ലൂരിലെ കാട്പാടി റെയില്‍വേ സ്റ്റേഷനടുത്ത ഫ്ലാറ്റില്‍ ചെന്നൈ മെയില്‍ സ്റ്റേഷന്‍ വിട്ടു പോകുന്ന ശബ്ദം കേട്ടു ഞാൻ കണ്ണുതുറന്നു...നാളെ കോഴ്സ് കഴിഞ്ഞത് തിരിച്ചു നാട്ടിലേക്ക് ഇത് എനിക്കൊരു രണ്ടാം ജന്മം....ഓര്‍മ്മകള്‍ ഒരു ഫ്ലാഷ് ബാക്ക് പോലെ എന്‍റെ മനസിലൂടെ കടന്നു പോയി എല്ലാം ഒരു സ്വപ്നം പോലെ മറക്കാന്‍ ശ്രമിക്കുമ്പോളും....എന്തോ ഒന്ന് എന്നെ വല്ലാതെ അലട്ടുന്നു.ഈ രണ്ടു വര്‍ഷം എനിക്ക് ഒരു വനവാസമായിരുന്നു ഒരു ഒളിച്ചോട്ടം എന്നു പറയുന്നതാവും കൂടുതല്‍ ശരി.ദൈവം എന്‍റെ അമ്മയുടെ പ്രാര്‍ത്ഥനയിലൂടെഎന്‍റെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി,ബാഗില്‍ വസ്ത്രങ്ങളും ബുക്കുകളും അടുക്കിപ്പെറുക്കി വെച്ചുകൊണ്ട് ഇരിക്കുമ്പോള്‍ മൊബൈല്‍ റിങ്ങ് ചെയിതു.....ഞാൻ ഫോണെടുത്തു എന്‍റെ പേര് മനു എന്നു പറഞ്ഞു ഒരാള്‍ സ്വയം പരിചയപ്പെടുത്തി ''സാറിന് ചെറായി ബീച്ച് റിസോർട്ടിൽ ഡോക്ടറായി ജോലി ചെയ്ത ഒരു അര്‍ജുനെ അറിയുമോ (വാവ)''എന്നായിരുന്നു അടുത്ത ചോദ്യം,ഞാൻ അറിയില്ല എന്നു പറഞ്ഞിട്ട് ഫോണ്‍ കട്ട്ചെയ്തു...വീണ്ടും ഫോണ്‍ റിങ്ങ് ചെയിതു,ഞാൻ ഫോണെടുക്കണമോ വേണ്ടയോ എന്നു അറിയാതെ നിന്നു....
ഞാന്‍ രണ്ടും കല്‍പിച്ചു ഫോണ്‍ എടുത്തു ഫോണ്‍ കട്ട് ആക്കരുത് എന്ന് പറഞു കൊണ്ട് അയാള്‍ സംസാരിച്ചു തുടങി , എന്റെ ബ്ലോഗ് വായിച്ചപോള്‍ മുതല്‍ എന്നെ തിരുകയായിരുന്നു എന്നും ഒരുപാടു കഷ്ടപെട്ടിടു ആണ് എന്റെ കോളേജ് കണ്ടുപിടിച്ചതും നമ്പര്‍ എടുത്തതും അതിനാല്‍ ഫോണ്‍ കട്ട് ആക്കരുത് എന്നും പറഞു . ഞാന്‍ ഒന്നും സംസരികാതെ എല്ലാം കേട്ടുകൊണ്ടിരുന്നു . അയാള്‍ വാവ ഉടെ കൂടെ ജോലി എറണാകുളത് ജോലിക്ക് ഒപം ഉണ്ടായിരുന്നു എന്നും വാവയെ നനായി അറിയാം എന്നും പറഞു . എനികെ ഒനും കേള്കേണ്ട എന്ന് ഞാനും പറഞ്ഞു പക്ഷെ അയാള്‍ നിര്‍ത്തിയില്ല ...നിങള്‍ എല്ലാം അറിയണം വാവ നിങള്‍ കരുതുന്ന പോലെ ഒരാള്‍ അല്ലനും നിങള്‍ പോയി കഴിഞു മറ്റൊരു സ്നേഹിതന്‍ ഉണ്ടായിരുന്നു എന്നും അവര്‍മിച്ചു അവര്‍ മൂകംബികയില്‍ പോയ്യതും എല്ലാം അയാള്‍ എന്നോട് തെളിവുകള്‍ സഹിതം വിവരിച്ചു ......ഞാന്‍ വല്ലാതെ തളര്‍ന്നു പോയി കാലം ഒരുപാടു കഴിട്ടും വാവ അല്ലാതെ അരയൂം എനിക്ക് ഇതേ വരെ സ്നേഹിക്കാന്‍ പറ്റിയില്ല ...വാവക്ക് എന്നെ എങനെ മറക്കാന്‍ കഴിഞു ഒനും അറിയില്ല , മനസിനെ ശാന്തമാകി ഞാന്‍ എന്റെ നടിലേക്ക് തിരിക്കാന്‍ തയാറായി .....
ചെന്നൈ മെയില്‍നു കയറി ജനാലയിലൂടെ ആ മഹാ നഗരത്തോട് യാത്ര ചോതികുമ്പോള്‍ , പുതിയ ഒരു ജീതവിത യാത്ര ഉടെ തുടകം പോലെ തോന്നി , ആ നഗരം എനിക്ക് അനുഗ്രഹം ചോരിജു കൊണ്ട് മഴയായി പെയിതോഴിഞ്ഞു,പിറ്റേന് പുലര്‍ച്ചെ ഞാന്‍ നാട്ടില്‍ എത്തി , അമ്മയും അച്ഛനും സ്റ്റേഷനില്‍ എന്നെ കാത്തു നില്പുണ്ടായിരുന്നു , വീട്ടില്‍ എത്തി ഭക്ഷണം കഴിച്ചു അമ്മയുടെ മടിയില്‍ തല ചായിച്ചു കിടന്നു,അമ്മ സന്തോഷത്തോടെ കൊച്ചിയിലെ പുതിയ ജോലിക്കുള അപ്പോയിമെന്റെ ഓര്‍ഡര്‍ എനിക്കുതന്നു , എന്റെ രണ്ടാം ജന്മതിലെക്കുള തകോല്‍ ....കഴിഞ കുറെ നാളുകളില്‍ അമ്മ ഒഴുകിയ കണ്ണ് നീരിന്റെ ഫലം , ആ ലെറ്റര്‍ മാറോടു ചേര്‍ത്ത് ഞാന്‍ കിടന്നു , കൊച്ചി എന്ന പുതിയ നഗരത്തിലേക്കുള പറിച്ചു നടലിനായി.
പുറത്തു ഞാനും വാവയും ചര്‍ന്ന് നട്ട ആ ചെമ്പക മരം നിറയെ പൂകള്‍,അവുടെ നനുത്ത മണം മുറിയില്‍ വ്യപികുന്നുണ്ടായിരുന്നു ,വാവയുടെ സാനിധ്യം എനിക്ക് അനുഭവ പെടുനപോലെതോന്നി ........ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു ഇനി ഞാന്‍ ഈ ലോകത്ത് തനിച്ചയിരികും ആരും വേണ്ട ഈ ജന്മത്തില്‍ ....അമ്മയും അച്ഛനും പിന്നെ ഞങളുടെ ആ ചെമ്പക മരവും , മാത്രം ഉള്ള ഞങളുടെ ആ പഴയ കൊച്ചു ലോകം.... ചെമ്പക പൂക്കളുടെ സുഗന്തമുള്ള കൊച്ചു ലോകം...മനസ്സ് നിറയെ ഒരു സുഗന്തം... ദൂരെ നിന്നും റേഡിയോയിലൂടെ നേര്‍ത്ത ഒരു പാട്ടിന്റെ വരികളില്‍ ഞാന്‍ ഉറകതിലേക്ക് മെല്ലെ മെല്ലെ വഴുതി വീണു ...
പുറത്തു ഞാനും വാവയും ചര്‍ന്ന് നട്ട ആ ചെമ്പക മരം നിറയെ പൂകള്‍,അവുടെ നനുത്ത മണം മുറിയില്‍ വ്യപികുന്നുണ്ടായിരുന്നു ,വാവയുടെ സാനിധ്യം എനിക്ക് അനുഭവ പെടുനപോലെതോന്നി ........ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു ഇനി ഞാന്‍ ഈ ലോകത്ത് തനിച്ചയിരികും ആരും വേണ്ട ഈ ജന്മത്തില്‍ ....അമ്മയും അച്ഛനും പിന്നെ ഞങളുടെ ആ ചെമ്പക മരവും , മാത്രം ഉള്ള ഞങളുടെ ആ പഴയ കൊച്ചു ലോകം.... ചെമ്പക പൂക്കളുടെ സുഗന്തമുള്ള കൊച്ചു ലോകം...മനസ്സ് നിറയെ ഒരു സുഗന്തം... ദൂരെ നിന്നും റേഡിയോയിലൂടെ നേര്‍ത്ത ഒരു പാട്ടിന്റെ വരികളില്‍ ഞാന്‍ ഉറകതിലേക്ക് മെല്ലെ മെല്ലെ വഴുതി വീണു ...
''വരുവാനില്ലാരുമീ വിജനമാമെന്വഴിക്കറിയാം അതെന്നാലുമെന്നും,
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന് വെറുതെ മോഹിക്കുമല്ലോ
ഇന്നും വെറുതെ മോഹിക്കുമല്ലോ........''
-ഋതു-
vallaatha vishamam thnunnu
ReplyDeleteitra snehikkan ariyaavunna ningal oru manushyan alla
oru deevan aanu ,devalokathu ninnum vanna deevan...
please complete this blog vaayikkan kaathirikkunnu
Hi my friend i understand ur feeling but i dont know how could any one help you.I went through similar sort of childhood that left me in a dilemma i felt in love with many guys luckly i never fell in love like you.At the end i choosed different path but still i have days where i am confused of my identity.I hope you will get the strength to pass through this.I will pray for you and your family.
ReplyDeletehmmm.. otta iruppinu vayichu.. bayangara vishamam thonni... ellathineyum face cheyyan ninaku shakthi undavatte ennu prarthikunnu..
ReplyDeletelast vanna phone call arayirunnu ? enthinayirunnu ? please complete...
നന്നായിട്ടുണ്ട്. ബാക്കി കൂടി വായിക്കാന്‍ ധൃതി
ReplyDeleteആയി
read ur story in a single stretch . oru karan johar film kandathu pole und .......... waiting for the rest
ReplyDeleteNalla vivarana shailiyundu thaankalkku... Kadha theerthum oru cinema polundu. Pala bhaagathum kadha hrudayathe sparshikkunnavayayirunnu
ReplyDeleteIniyum vaayikkan aagrahikunnu.. Iniyum ezhuthanam.
expectations make us to love loneliness..............നമ്മളെ പോലെയുള്ള ഒറ്റ പുത്രന്മാരുടെ കുഴപ്പമാണ് .......
ReplyDeletedear,.
ഞാനൊന്ന് ചോദിച്ചോട്ടെ...നിര്‍മലമായ സഹോദര സ്നേഹം കിട്ടിയാല്‍ ഈ പ്രശ്നം മാറില്ലേ ..ഇല്ലാതെപോയ ഒരു ചേട്ടന്റെ അല്ലെങ്കില്‍ ഒരു അനുജന്റെ ലാളനക്കല്ലേ നീ കൊതിക്കുന്നത് ....അതല്ലേ യാഥാര്‍ത്ഥ്യം ..നിന്റെ ഹൃദയത്തോട് ചോദിക്കു...ലൈംഗികതയും സ്വവര്‍ഗാനുരഗവും അതില്‍ നിന്നും ഉടലെടുതതല്ലേ....ശെരിക്കും അച്ചനുമംമ്മയുമാല്ലാതെ ഒരു strong bond alle agrahikkunnathu-അതൊരു കൂടപ്പിരപ്പിനോടെന്ന പോലെയായിക്കുടെ .....can u love with all ur innocency like a real brother???it will be a good solution
w8tng 4 ur reply,
with lots of luv n prayer
sreehari,seasons change,do we??????
നിന്റെ വാവ ഒരികല്‍ നിന്റെ സ്നേഹം മനസിലാകും അപ്പോള്‍ നീ അവനെ സ്വീകരികില്ലേ , അവനെ വേണ്ട എന്ന് പറയാന്‍ നിനക്ക് ആകില്ല ഋതു .....
ReplyDeleteതാങ്ങും തണലുമായി ആരും ഇല്ലെങ്കില്‍ , ഒറ്റ പുത്രന്മാര്‍ കരുത്തുള്ള മനസ്സിന്ന് ഉടമകളായിരിക്കും. ഒരു വിധം ദുഖമൊന്നും അവരെ ഏശില്ല. അനുഭവത്തില്‍ നിന്ന് കുറിക്കുന്നതാണ് ഈ വാക്കുകള്‍.
ReplyDeleteഅകപ്പെട്ടുപോയ ഈ വൃത്തികേടില്‍ നിന്നും ഇനിയും പുറത്തു വന്നില്ലെങ്കില്‍ ചികില്‍സ തേടൂ സഹോദരാ. താങ്കള്‍ക്ക് നല്ല ഒരു ജീവിതം ലഭ്യമാകാന്‍ പ്രാര്‍ത്ഥിക്കുന്നു. വാവ കളി നിര്‍ത്തുക. മനുഷ്യനാകുക. മനുഷ്യനെ മനസ്സിലാക്കുക. ആണിനു ഇണയായിട്ട് പെണ്ണിനെയും പെണ്ണിനു ഇണയായി ആണിനേയും മാത്രം കാണുക.
ReplyDelete